MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : കുട്ടികൾ ആശുപത്രിയിൽ

നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞത്

മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ ആണ് സംഭവം. നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞത്.

Read Also : അങ്കണവാടിക്ക് സമീപം സെപ്ടിക് ടാങ്കിനായി കുഴിച്ച കുഴി മൂടാൻ നടപടിയെടുക്കാതെ അധികൃതർ : രക്ഷിതാക്കള്‍ ആശങ്കയില്‍

ബ്രേക്ക്‌ നഷ്ടപ്പെട്ട ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ആണ് മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തിയത്. ബസിലെ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.

Read Also : മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം: മകൻ ആശുപത്രിയിൽ

എന്നാൽ, ബസിനു പിന്നിൽ സഞ്ചരിച്ച ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ അടക്കം ഏഴ് പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button