KollamLatest NewsKeralaNattuvarthaNews

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

പൂ​യ​പ്പ​ള്ളി പു​ന്ന​ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ ഡി. ​സു​ധീ​ഷി​ന്‍റെ മ​ക​ൻ എ​സ്. ആ​ര്യ​നെ​യാ​ണ് (15) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ചാ​ത്ത​ന്നൂ​ർ : പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. പൂ​യ​പ്പ​ള്ളി പു​ന്ന​ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ ഡി. ​സു​ധീ​ഷി​ന്‍റെ മ​ക​ൻ എ​സ്. ആ​ര്യ​നെ​യാ​ണ് (15) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെയാണ് സംഭവം. ക​ല്ലു​വാ​തു​ക്ക​ൽ പു​ലി​ക്കു​ഴി സൗ​പ​ർ​ണി​ക​യി​ൽ മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു മു​റി​യി​ലാ​ണ് ആര്യനെ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ട​ത്.

Read Also : മോഷണം മുതൽ കൊലപാതകം വരെ ചെയ്ത 33 തടവുകാരെ വിട്ടയയ്ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

മുത്തശി തു​ണി അലക്കാൻ പോ​യ സ​മ​യ​ത്ത് കി​ട​പ്പു​മു​റി​യി​ൽ ക​യ​റി ക​ത​ക് അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. തു​ണി അ​ല​ക്കി തി​രി​കെ വ​ന്ന് മുത്തശി വി​ളി​ച്ചി​ട്ടും ക​ത​ക് തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ കതക് ച​വി​ട്ടി പൊ​ളി​ച്ച് അ​ക​ത്ത്‌ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​രി​പ്പ​ള്ളി പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊ​ലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​മ്മ: എ​സ്. മ​ഞ്‌​ജു. സ​ഹോ​ദ​രി: അ​പ​ർ​ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button