NewsHealth & Fitness

ശരീരത്തിൽ ഇരുമ്പിന്റെ അഭാവം ഇല്ലാതാക്കാം, ഈ ജ്യൂസുകൾ കുടിക്കൂ

ഇരുമ്പിന്റെ ഉയർന്ന കലവറയാണ് പൈനാപ്പിൾ

ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന പോഷകങ്ങളിലൊന്നാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിൽ ഇരുമ്പിന് പ്രത്യേക കഴിവുണ്ട്. ഇവ വിളർച്ച പോലുള്ള അസുഖങ്ങളെ തടഞ്ഞു നിർത്തുന്നു. എന്നാൽ, പലരും നേരിടുന്ന പ്രശ്നമാണ് ഇരുമ്പിന്റെ അഭാവം. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടനവധി ജ്യൂസുകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

ഇരുമ്പിന്റെ ഉയർന്ന കലവറയാണ് പൈനാപ്പിൾ. ഇവ ഉപയോഗിച്ച് സ്മൂത്തി തയ്യാറാക്കാവുന്നതാണ്. പല പോഷക ഘടകങ്ങളും സംയോജിപ്പിക്കാൻ സ്മൂത്തികൾ സഹായിക്കും. കൂടാതെ, പൈനാപ്പിളിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.

Also Read: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ ചീര ജ്യൂസ് കുടിക്കാവുന്നതാണ്. ഇവ വിളർച്ച പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. ശരീരഭാരം കുറയ്ക്കാനും, ചർമ്മം തിളങ്ങാനും ചീര ജ്യൂസ് മികച്ച ഓപ്ഷനാണ്.

ഇരുമ്പിന്റെയും വിറ്റാമിൻ സിയുടെയും പ്രധാന കലവറയാണ് മാതളനാരങ്ങ. ഇവ ഉപയോഗിച്ച് സ്മൂത്തി തയ്യാറാക്കാം. ഇതിൽ ഈന്തപ്പഴവും ചേർക്കാവുന്നതാണ്. ഈ രണ്ട് ഇരുമ്പ് സ്രോതസുകളും ശരീരത്തിന് വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button