Latest NewsKeralaNews

കേരളത്തില്‍ 2 ജില്ലയില്‍ കൂടി ജിയോ 5ജി എത്തി

കൊച്ചി: കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗൂരുവായൂര്‍ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡേറ്റയും ഇപ്പോള്‍ ലഭിക്കും.

Read Also: കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങി: വി. മുരളീധരൻ

5ജി ലഭിക്കാന്‍ ജിയോ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോണ്‍ 5ജി പിന്തുണക്കുന്നതായിരിക്കണം എന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം. കൂടാതെ, ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീചാര്‍ജോ ചെയ്തിരിക്കണം. നിങ്ങള്‍ കൂടുതല്‍ സമയവും 5ജി കവറേജുള്ള സ്ഥലത്താണെങ്കില്‍, ജിയോ വെല്‍കം ഓഫര്‍ ലഭിക്കും. അപ്പോള്‍ പരിധിയില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് നിങ്ങള്‍ക്ക് ആസ്വദിക്കാം.

5ജി അപ്‌ഗ്രേഡ് ഡാറ്റാ പ്ലാന്‍

പുതിയ ജിയോ 5G അപ്ഗ്രേഡ് പ്ലാനിന് 61 രൂപയാണ് നല്‍കേണ്ടത്, കൂടാതെ അത് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5G ഡാറ്റയും നല്‍കുന്നു. ഇതിനൊപ്പം, 6 ജിബി അതിവേഗ 4 ജി ഡാറ്റയും ലഭിക്കും.

ഈ പ്ലാന്‍ ഒരു ആഡ്-ഓണ്‍ പാക്കാണ്, അതിനര്‍ത്ഥം, ഒരു മാസമോ അതില്‍ കുറവോ പരിധിയുള്ള ഒരു പ്രധാന പ്ലാന്‍ നിങ്ങളുടെ ഫോണില്‍ ആക്ടീവായി ഉണ്ടെങ്കില്‍ മാത്രമേ
ഈ റീചാര്‍ജ് ചെയ്യേണ്ടതുള്ളൂ. പുതിയ ഡാറ്റ പ്ലാന്‍ 119 രൂപ മുതലുള്ള പ്ലാനുകള്‍ക്കൊപ്പം ചെയ്യാവുന്നതാണ്. ജിയോ ട്രൂ 5 ജി ഉള്ള നഗരങ്ങളിലും ജിയോ വെല്‍ക്കം ഓഫറില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button