Latest NewsNewsIndia

മധ്യപ്രദേശിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്: സഹകരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

ഇൻഡോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മധ്യപ്രദേശിലെ ഇൻഡോറില്‍ നടന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിലാണ് എംഎ യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മധ്യപ്രദേശില്‍ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്സ്, റീട്ടയില്‍ മേഖലകളില്‍ നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ യൂസഫലിയെ ക്ഷണിച്ചു.

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്നും സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ശിവരാജ് സിങ് ചൗഹാന്‍ വാഗ്ദാനം നൽകി. സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ സര്‍ക്കാരുമായി അടുത്തു തന്നെ നടത്തുമെന്ന് യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു.

രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം

പ്രവാസികളുടെ ക്ഷേമം മുന്‍ നിര്‍ത്തി കേരള സര്‍ക്കാര്‍ ആരംഭിച്ച നോര്‍ക്ക മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യൂസഫലി സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എവി ആനന്ദ് റാം, സിഓഒ രജിത്ത് രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button