Latest NewsFood & Cookery

രുചിയൂറും ചെമ്മീന്‍ ബിരിയാണി എളുപ്പത്തിൽ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍ – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി – ഏഴ് അല്ലി (അരച്ചത്)
ഇഞ്ചി – ഒരു കഷ്ണം (അരച്ചത്)
ഗരം മസാല – രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി – പത്തെണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – മൂന്നെണ്ണം (അരിഞ്ഞത്)
ബിരിയാണി അരി – മൂന്ന് കപ്പ്
കട്ടിയുള്ള തേങ്ങാപാല്‍ – ആറ് കപ്പ്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ ഉപ്പ്, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, ഗരം മസാല, കുരുമുളകുപൊടി എന്നിവ പുരട്ടി അല്‍പ്പസമയം വയ്ക്കുക. കുറച്ചു വെള്ളവും ഒഴിച്ച് കുക്കറിലിട്ട് ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍ നിന്ന് ഇറക്കി ആവിപോയ ശേഷം തുറന്ന് ചെമ്മീന്‍ മാറ്റിവെയ്ക്കാം. കുക്കറില്‍ ബട്ടര്‍ ചൂടാക്കി ഉള്ളിയും പച്ചമുളകും മൂപ്പിക്കുക. ശേഷം ചെമ്മീനും അരിയും തേങ്ങാപ്പാലും ചേര്‍ത്ത് കുക്കര്‍ അടച്ച് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന് ഇളക്കി വിളമ്പാം.

shortlink

Post Your Comments


Back to top button