NewsHealth & Fitness

അമിതവണ്ണം കുറയ്ക്കാൻ ജീരക വെള്ളം ഇങ്ങനെ കുടിക്കൂ

ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തിയും വ്യായാമങ്ങൾ ചെയ്തും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒട്ടനവധി ഒറ്റമൂലികൾ ഉണ്ട്. അത്തരത്തിലൊരു ഒറ്റമൂലിയാണ് ജീരകം. ജീരകമിട്ട് തിളപ്പിച്ച വെള്ളം വളരെ നല്ലതാണ്. ധാരാളം ആന്റി- ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ ജീരക വെള്ളത്തിന്റെ ഗുണങ്ങൾ പരിചയപ്പെടാം.

തടി കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമേ, വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും രക്ഷ നേടാൻ ജീരക വെള്ളം സഹായിക്കും. ജീരക വെള്ളം കുടിക്കുന്നതിലൂടെ പ്രധാനമായും അരക്കെട്ടിന്റെ ഭാഗങ്ങളിലെയും വയറിലെയും കൊഴുപ്പാണ് കുറയുക. ജീരകത്തിൽ ധാരാളം ആൽഡിഹൈഡ്, തൈമോൾ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.

Also Read: മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങി; ഇന്നും നാളെയും വേർച്വൽ ബുക്കിങ് ഇല്ല 

ജീരക വെള്ളം ദിവസവും കുടിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ജീരകത്തിൽ അടങ്ങിയ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ രോഗ പ്രതിരോധത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button