Latest NewsKeralaNews

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം വൈകി ഉദിച്ച ബുദ്ധി: എൽഡിഎഫിനെ പരിഹസിച്ച് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: എൽഡിഎഫിനെതിരെ പരിഹാസവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എൽഡിഎഫിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ പരിഹസിച്ചാണ് മുസ്ലീം ലീഗ് നേതാവ് രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം വൈകി ഉദിച്ച ബുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിച്ചത് ഞാനല്ല: ആ സ്ത്രീ സ്വയം മൂത്രമൊഴിച്ചതെന്ന് അറസ്റ്റിലായ ശങ്കർ മിശ്ര

ലോകനിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണമെന്ന് മുസ്ലീം ലീഗ് മുമ്പ് പറഞ്ഞതാണ്. അന്ന് അതിനെ എതിർത്തവർക്ക് ഇപ്പോൾ ബുദ്ധി ഉദിച്ചിരിക്കുന്നു. ഇവർക്ക് വൈകി മാത്രേ ബുദ്ധി ഉദിക്കൂയെന്ന് എപ്പോഴും പറയുന്നതാണ്. നേരം വെളുക്കുമ്പോഴേക്കും വണ്ടി പോകും, ആ ബസും മിസ്സാകും എന്നുള്ളത് കഴിഞ്ഞ കാല ചരിത്രമാണെന്നും ഇവിടുത്തെ ഇടതുപക്ഷത്തിന്റെതേന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം: സന്തോഷം പങ്കിട്ട് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button