KeralaLatest NewsNews

മകരജ്യോതി ദര്‍ശിച്ച് സംവിധായകന്‍ വിഘ്നേഷ് ശിവന്‍

സന്നിധാനം: മകരജ്യോതി ദര്‍ശിച്ച് സംവിധായകന്‍ വിഘ്നേഷ് ശിവന്‍. താന്‍ പലപ്രാവശ്യം സിന്നിധാനത്ത് വന്നിട്ടുണ്ടെന്നും ഇവിടെയെത്തുന്നത് അനുഗ്രഹീതമായ അനുഭവമാണെന്നും വിഘ്നേഷ് ശിവന്‍ പ്രതികരിച്ചു. തമിഴ് ചലച്ചിത്ര സംവിധായകനായ വിഘ്നേഷ് ശിവന്‍ നേരത്തെ 2020ലായിരുന്നു സന്നിധാനത്ത് മകരവിളക്ക് ദര്‍ശനത്തിനായി എത്തിയത്.

Read Also: സ്വദേശിവത്ക്കരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കി യുഎഇ: 109 കമ്പനികൾക്ക് പിഴ ചുമത്തി

മകരജ്യോതി ദിനമായ ശനിയാഴ്ച വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വിഘ്നേഷ് കൂടാതെ തമിഴ് സിനിമാ താരമായ ജയം രവിയും മലയാളികളുടെ പ്രിയതാരം ജയറാമും മകരവിളക്ക് കാണാന്‍ എത്തിയിരുന്നു. വലിയ ഭക്തജന തിരക്കായതിനാല്‍ പോലീസ് കനത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20-ന് സന്നിധാനത്ത് എത്തി. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി.\

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button