Latest NewsSaudi ArabiaNewsInternationalGulf

ഹജ് തീർത്ഥാടനം: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ

മക്ക: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന് മുൻപുണ്ടായിരുന്ന പോലെ പൂർണ ശേഷിയിൽ ഇത്തവണ ഹജ് തീർത്ഥാടകരെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഞങ്ങള്‍ ഐഎസിലേക്ക് പോയി, അത് കഴിഞ്ഞു, അത് അവസാനിച്ചു, ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളത്? ‘ ഐഎസ് വധു ഷമീമ ബീഗം

ഈ വർഷത്തെ ഹജിന് ഇമ്യൂണൈസേഷൻ, പ്രായ വ്യവസ്ഥകൾ ബാധകമല്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷം പേരും സൗദിയിൽ നിന്നുള്ള രണ്ടു ലക്ഷത്തോളം പേരുമാണ് ഇത്തവണ ഹജ് നിർവഹിക്കുക. ഇത്തവണത്തെ ഹജിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാകും. മുമ്പ് അംഗീകരിച്ചതു പ്രകാരം ഓരോ രാജ്യത്തെയും മുസ്ലിം ജനസംഖ്യയിൽ ആയിരം പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ഹജ് ക്വാട്ട നിർണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹജ് തീർത്ഥാടകരുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കുമെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചു. ഹജ് അപേക്ഷയുമായി ബന്ധിപ്പിക്കുന്നതോടെ തീർത്ഥാടകരുടെ യാത്രാ നടപടികൾ, താമസം, ആരോഗ്യം, ചികിത്സാ വിവരങ്ങൾ തുടങ്ങിയവ കാർഡിൽ ലഭ്യമാകും. ഹജ് തീർത്ഥാടക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശന നടപടികൾ സുഗമമാക്കാൻ പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: ഇനി വർക്ക് ഫ്രം ഹോം ഇല്ല, മുഴുവൻ ജീവനക്കാരോടും ഓഫീസുകളിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ടിസിഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button