Latest NewsKeralaNewsEntertainment

ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണ് : ദിലീപിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ

ചങ്ങമ്പുഴ കൃഷ്ണപിള്ള, അയാളുടെ ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണെന്നും ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖപരിപാടിയായ എക്‌സ്പ്രസ് ഡയലോഗില്‍ അടൂർ പറഞ്ഞു.

read also: ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു, വിവാഹമോചനത്തെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും അർച്ചന കവി

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു. ചങ്ങമ്പുഴ കൃഷ്ണപിള്ള, അയാളുടെ ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ, ചങ്ങമ്പുഴയില്ലാത്ത മലയാള കവിതയെക്കുറിച്ച്‌ ചിന്തിക്കാനാവുമോ? അടൂര്‍ ചോദിച്ചു. സിനിമ ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button