Latest NewsNewsIndia

ജമ്മു കശ്മീരില്‍ സമാധാനം പുലരാതിരിക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നു: കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ

ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ സജ്ജം

ബെംഗളൂരു: ജമ്മു കശ്മീരില്‍ സമാധാനം പുലരാതിരിക്കാന്‍ ശ്രമിക്കുന്ന ചില ദുഷ്ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറല്‍ മനോജ് പാണ്ഡെ. ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ സജ്ജമാണെന്നും അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന സംഘങ്ങളെ നേരിടാന്‍ സൈന്യം ജാഗ്രതയോടെ തുടരുന്നുവെന്നും മനോജ് പാണ്ഡെ പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍(എല്‍എസി) ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.

Read Also: ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്

‘ജമ്മു കശ്മീരില്‍ ശ്രദ്ധ നേടാനായി മാത്രം ഒരു വിഭാഗം ആളുകളെ തിരഞ്ഞുപിടിച്ച് വധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘങ്ങള്‍ ഉണ്ട്. അത്തരം ഒരു നീക്കവും സൈന്യം വച്ച് പൊറുപ്പിക്കില്ല. സൈന്യത്തിന്റെ ഇടപെടലിലൂടെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുന:സ്ഥാപിച്ചത്. ചരിത്രത്തിലാദ്യമായി കരസേനാദിനം ഡല്‍ഹിക്ക് പുറത്ത് ആഘോഷിക്കാന്‍ തീരുമാനിച്ചത് വിവിധ ജന സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ്. ഇത് കരസേനയ്ക്ക് സുവര്‍ണവസരമാണ്’, അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ വാര്‍ഷിക സൈനിക ദിന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button