Latest NewsNewsIndia

ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുത്: 2023 ബിജെപിയ്ക്ക് പ്രധാനമെന്ന് ജെപി നദ്ദ

ഡൽഹി: ഈ വർഷം നടക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുതെന്നും 2023 പ്രധാനമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും ബിജെപി എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവേ അദ്ദേഹം നിർദ്ദേശം നൽകി.

ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കണമെന്നും ഇതിലൊന്ന് പോലും തോൽക്കരുതെന്നും യോഗത്തിൽ ജെപി നദ്ദ പറഞ്ഞതായി മുതിർന്ന നേതാവ് രവിശങ്കർ പ്രസാദ് അറിയിച്ചു.

‘2023 വളരെ പ്രധാനമാണ്. ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടർന്ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലും പാർട്ടി പോരാടി വിജയിക്കണമെന്ന് നദ്ദ പറഞ്ഞു. നമ്മൾ ദുർബലരായ ബൂത്തുകൾ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത്തരം 72,000 ബൂത്തുകൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് 1.30 ലക്ഷം ബൂത്തുകൾ ബിജെപി ശക്തിപ്പെടുത്തിയതായി നദ്ദ പറഞ്ഞു,’ രവിശങ്കർ പ്രസാദ്വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button