Latest NewsUAENewsInternationalGulf

ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു: സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ

ദുബായ്: ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതോടെയാണ് ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞത്. 2022 ൽ കുറ്റകൃത്യ നിരക്ക് 63.2% കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എമിറേറ്റിലുടനീളം സുരക്ഷാ പദ്ധതി വ്യാപകമാക്കിയതാണ് കുറ്റകൃത്യം കുറയാൻ കാരണമെന്ന് ദുബായ് പോലീസ് മേധാവി ലഫ്. ജനൽ അബ്ദുല്ല ഖലീഫ അൽ മർറി അറിയിച്ചു.

Read Also: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത്

വിവിധ കുറ്റകൃത്യങ്ങളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 422 പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെടുത്ത് 745 പേർക്കു തിരിച്ചുനൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കണ്ടുകിട്ടിയ വസ്തുക്കൾ പോലീസിൽ ഏൽപിച്ച സത്യസന്ധരായ 14 പേരെ ആദരിച്ചു. ഹോട്ടൽ, ടൂറിസം മേഖലകളിലെ ജീവനക്കാർക്കായി 55 ബോധവൽക്കരണ ക്ലാസിന്റെ പ്രയോജനം നാലായിരത്തിലേറെ പേർക്കു ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആഗോള തലത്തിൽ ഉപയോഗിച്ച സ്മാർട്ട്ഫോണുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്, കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോർഡ് നേട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button