Latest NewsNewsIndiaCrime

തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത്

ചണ്ഡീഗഡ്: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഇരുപത്തിയഞ്ചുകാരിയായ തേജസ്വിതയെയാണ് കാർ ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്. അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തുവന്നു.

തേജസ്വിതയും അമ്മ മഞ്ജിദെർ കൗറും തെരുവോരത്ത് നായ്ക്കൾക്ക് തീറ്റ നൽകുന്നതിനിടെ യു ടേൺ എടുത്തു പാഞ്ഞുവന്ന ആഡംബര കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ചു കിടന്ന മകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ലെന്നും തുടർന്ന് വീട്ടിലേക്കും പോലീസ് കൺട്രോൾ റൂമിലേക്കും വിളിച്ചറിയിക്കുകയായിരുന്നുവെന്നും തേജസ്വിതയുടെ അമ്മ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും യുവതി അപകട നില തരണം ചെയ്തതായും ഇടിച്ച കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button