KeralaLatest News

ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്, രാഷ്ട്രീയം നശിച്ചു- ജി.സുധാകരൻ

ആലപ്പുഴ : ലഹരി കടത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്. രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി. സിപിഎം നേതാക്കൾ ലഹരി കടത്തിൽ പ്രതി ആയതിനിടയിലാണ് വിമ‍ർശനം.

ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്. ആലപ്പുഴയിൽ സുധാകരനെ വെട്ടി പലരും സ്ഥാനാർത്ഥിയായത് വലിയ ചർച്ചയായിരുന്നു. ഒരു ലോബി ഇതിനായി പ്രവർത്തിച്ചിരുന്നെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button