NewsHealth & Fitness

ആരോഗ്യകരമായി ഭാരം കുറയ്ക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ശരീരഭാരം നിയന്ത്രിക്കുമ്പോൾ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാൻ പാടില്ല

മാറുന്ന ജീവിതശൈലിയിൽ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് അമിതഭാരം. ഭാരം കുറയ്ക്കാൻ ഒട്ടനവധി തരത്തിലുള്ള ഡയറ്റുകളും മറ്റും പരീക്ഷിക്കാറുണ്ടെങ്കിലും, അവ പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യകരമായി ഭാരം കുറയ്ക്കണമെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണ് അറിയാം.

ശരീരഭാരം നിയന്ത്രിക്കുമ്പോൾ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ സൂക്ഷ്മ പോഷകങ്ങൾ ഉൾപ്പെടെയുള്ളവയുടെ കുറവ് വരാൻ സാധ്യതയുണ്ട്. അതിനാൽ, വിശപ്പിന് അനുസരിച്ച് അളവ് കുറച്ച് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്ക് കുറയ്ക്കാൻ സാധ്യത, കാരണം ഇതാണ്

ശരീരത്തിന് ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇതിൽ പ്രധാനമാണ് മധുരം. പഞ്ചസാര പോലുള്ളവയുടെ അമിത ഉപയോഗം കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഇത് ഭാരം വർദ്ധിപ്പിക്കും.

ഡയറ്റ് പിന്തുടരുന്നതിനോടൊപ്പം, ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തണം. മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. യോഗ മുതലായവ ചെയ്യുന്നത് ഇക്കാലയളവിൽ ഉത്തമമാണ്.

കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. പരമാവധി നേരത്തെ തന്നെ ഭക്ഷണം കഴിക്കുക. മാംസാഹാരങ്ങളും കുറഞ്ഞ അളവിൽ കഴിക്കാൻ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button