Latest NewsSaudi ArabiaNewsInternationalGulf

വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തൽ: നൂതന സംവിധാനവുമായി സൗദി അറേബ്യ

റിയാദ്: വ്യാജ പാസ്‌പോർട്ടുകൾ കണ്ടെത്താൻ നൂതന സാങ്കേതിക സംവിധാനം ഏർപ്പെടുത്തിയതായി സൗദി. മക്ക മേഖല പാസ്‌പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതിയാണ് ഇക്കാര്യം അറിയിച്ചത്. നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ് സൗദിയിൽ എത്തുന്ന തീർത്ഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്പോർട്ട് ഡയറക്ട്രേറ്റ് ഉപയോഗിക്കുന്നത്. വ്യാജ രേഖകൾ കണ്ടെത്തുന്നതിനാണ് ഇതിലൊന്ന് ഉപയോഗിക്കുന്നത്.

Read Also: സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.30 കോടിയുടെ സ്വർണം പിടികൂടി

ലോകത്തെ വിവിധ രാജ്യങ്ങളുടെ 250-ലേറെ തരം പാസ്പോർട്ടുകളുടെ ഡാറ്റാബേസാണ് ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാരേഖകളിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വേഗത്തിൽ ഉറപ്പുവരുത്താൻ ഇതിലൂടെ കഴിയും. അത്യാവശ്യ ഘട്ടങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെയും യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അവരുടെ ബയോമെട്രിക് അടയാളങ്ങൾ രേഖപ്പെടുത്താനും സാധിക്കും.

Read Also: പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ മര്‍ദ്ദിച്ച സംഭവം: റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button