ErnakulamNattuvarthaLatest NewsKeralaNews

പറവൂരിൽ ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച മൂന്ന് പേർ ആശുപത്രിയിൽ, ഹോട്ടൽ പൂട്ടിച്ചു

22 ഉം 21 ഉം വയസുള്ളവരും 11 വയസുള്ള ഒരു കുട്ടിയുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also : വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടി: എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി

പറവൂർ ടൗണിലെ മജ്‌ലീസ് ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രിയാണ് ഇവർ കുഴിമന്തി വാങ്ങിയതെന്നാണ് വിവരം. 22 ഉം 21 ഉം വയസുള്ളവരും 11 വയസുള്ള ഒരു കുട്ടിയുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

സംഭവത്തിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടലിൽ പരിശോധന നടത്തി. തുടർന്ന്, ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button