Latest NewsNewsTechnology

റെഡ്മിയുടെ ഈ ഹാൻഡ്സെറ്റിന് ആമസോണിൽ ഗംഭീര ഓഫർ, കൂടുതൽ വിവരങ്ങൾ അറിയൂ

6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഇത്തവണ റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റെഡ്മി 60 പവർ സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ ഹാൻഡ്സെറ്റിന് 39 ശതമാനം വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫർ എന്നിവ ലഭ്യമാണ്. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 400 നിറ്റ്സ് ബ്രൈറ്റ്നസ് ലഭ്യമാണ്. ഒക്ട കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി : 25കാരൻ അറസ്റ്റിൽ

8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റാണ് ആമസോൺ മുഖാന്തരം ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുക. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 6,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. റെഡ്മി 60 പവർ സ്മാർട്ട്ഫോണുകൾ ഓഫർ വിലയായ 11,499 രൂപയ്ക്കാണ് സ്വന്തമാക്കാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button