ErnakulamNattuvarthaLatest NewsKeralaNews

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : പ്രതി പിടിയിൽ

കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണിയെയാണ് (52) അറസ്റ്റ് ചെയ്തത്

കിഴക്കമ്പലം: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണിയെയാണ് (52) അറസ്റ്റ് ചെയ്തത്. തടിയിട്ടപറമ്പ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് പാക് ഭീകരസംഘടന

ഒമ്പതും, പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളെ ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന വകുപ്പു പ്രകാരവും സണ്ണിക്കെതിരെ കേസെടുത്തു.

ഇൻസ്പെക്ടർ കെഴ്സൻ.വി.മാർക്കോസിന്‍റെ നേതൃത്വത്തിൽ എസ്.ഐ സാജൻ, എ.എസ്.ഐ ബാലാമണി, എസ്.സി.പി.ഒ മാരായ ഷിബു, ഷമീർ സി.പി.ഒ അരുൺ.കെ.കരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button