Latest NewsKeralaNewsParayathe VayyaWriters' Corner

തൃപ്തി ദേശായിയേക്കാൾ എന്ത് കൊണ്ടും ദർശനം എന്ന പുണ്യ പ്രവർത്തിക്ക് അർഹ അമല പോൾ: കുറിപ്പ്

ക്ഷേത്ര മുറ്റങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡുകൾ മാറ്റേണ്ടുന്ന കാലം കഴിഞ്ഞു

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെത്തിയ നടി അമല പോളിനു ക്ഷേത്ര ദർശനം നടത്താൻ കഴിയാത്ത സംഭവത്തിൽ അഞ്ജു പാർവതി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഹിന്ദു എന്ന പ്രിവിലേജ് വച്ച് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെത്തിയത് തൃപ്തി ദേശായി എന്ന ആക്ടിവിസ്റ്റ് ആയിരുന്നെങ്കിൽ തടയുമായിരുന്നോ എന്നും അവരേക്കാൾ എന്ത് കൊണ്ടും ദർശനം എന്ന പുണ്യ പ്രവർത്തിക്ക് അർഹ അമല പോൾ എന്ന സദ്ഗുരുവിൻ്റെ അനുയായി തന്നെയാണെന്നും അഞ്ജു കുറിക്കുന്നു.

read also: ഇടവേളയുടെ തെറിയിൽ പോലും ഇരട്ടത്താപ്പ്, സിനിമകളുടെ ലിസ്റ്റ് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അഞ്ജു പാർവതിയുടെ മറുപടി

പോസ്റ്റ് പൂർണ്ണ രൂപം

അവിശ്വാസിയായ ഒരു ഹിന്ദു തിരുനടയ്ക്ക് മുന്നിൽ ഭഗവാനെ കൈകൂപ്പാതെ നില്ക്കുന്നതിനേക്കാൾ ഭഗവാനിഷ്ടം വിശ്വാസിയായ ഒരു അഹിന്ദു ഭക്ത്യാദരപൂർവ്വം തന്നെ ദർശിക്കുന്നതാണ് .ജന്മം കൊണ്ട് ഹിന്ദുവായ അവിശ്വാസിയാവുന്നതിനേക്കാൾ നൂറ് കോടി പുണ്യം ലഭിക്കുക കർമ്മം കൊണ്ട് ഭക്തനായ അഹിന്ദു ആവുന്നതിലാണ്. ഉദാഹരണത്തിന്, തൃപ്തി ദേശായി എന്ന സ്ത്രീയാണ് ഹിന്ദു എന്ന പ്രിവിലേജ് വച്ച് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെത്തിയതെങ്കിൽ തടയാൻ കഴിയില്ലല്ലോ. ആക്ടിവിസ്റ്റും atheist മായ അവരേക്കാൾ എന്ത് കൊണ്ടും ദർശനം എന്ന പുണ്യ പ്രവർത്തിക്ക് അർഹ അമല പോൾ എന്ന സദ്ഗുരുവിൻ്റെ അനുയായി തന്നെയാണ്.

ക്ഷേത്രങ്ങൾ പൊതു സ്വത്തല്ല എന്നുറച്ച് വിശ്വസിക്കുമ്പോൾ തന്നെ ഹിന്ദു ദേവതകളിലും ക്ഷേത്രങ്ങളിലും മറ്റ് മതക്കാർക്ക് വിശ്വാസം ഉണ്ടാവില്ലെന്നോ അങ്ങനെ ഉണ്ടാവരുതെന്നോ വാശി പിടിക്കാനും ആളല്ല ഞാൻ. കാരണം എൻ്റെ അടുത്ത സുഹൃത്തുക്കളിൽ പലരും മതത്തിൻ്റെ വേലിക്കെട്ടുകൾ മാറ്റി അയ്യപ്പനെയും ആറ്റുകാലമ്മയെയും കൃഷ്ണനെയും പത്മനാഭസ്വാമിയെയും ഒക്കെ ഭക്തിയോടെ ആരാധിക്കുന്നവരാണ്. സനാതനധർമ്മിയായ ഞാൻ പതിവായി വെട്ടുകാട് രാജനെ കണ്ട് പ്രാർത്ഥിക്കുന്ന ആളാണ്. ക്ഷേത്ര മുറ്റങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡുകൾ മാറ്റേണ്ടുന്ന കാലം കഴിഞ്ഞുവെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. പകരം ‘പ്രവേശനം ക്ഷേത്രാരാധനയിൽ വിശ്വാസമുള്ള ഭക്തർക്ക് മാത്രം’ എന്ന് മാറ്റുക.

ഏതൊരു അമ്പലത്തിലും അവിടുത്തെ ദേവനിലോ ദേവിയിലോ അചഞ്ചല ഭക്തിയും വിശ്വാസവുമുള്ള ഏതൊരാൾക്കും ക്ഷേത്രാചാരം പാലിക്കുമെങ്കിൽ ഭഗവത് സന്നിധിയിൽ എത്തപ്പെടാൻ കഴിയണം. അവിശ്വാസിയായ ഒരാൾ മതം നല്കുന്ന പ്രിവിലേജ് കൊണ്ട് വെറുതെ ഭഗവാനെ കണ്ട് പിക്നിക് മൂഡ് ഉണ്ടാക്കുന്നതിനേക്കാൾ നല്ലതല്ലേ വിശ്വാസിയായ അന്യമതത്തിലെ ഭക്തൻ ഭഗവാനെ ദർശിച്ച് സായൂജ്യം നേടുന്നത്. ഭാരതത്തിൽ ജനിച്ച ഏവരും സാംസ്കാരികപരമായി ഹിന്ദുക്കൾ ആണെന്ന ലോജിക് അനുസരിച്ചാണെങ്കിൽ അമല പോൾ എന്ന നടിയും ഹിന്ദു തന്നെയാണ്. ആ സാംസ്കാരികത അവർ പേറുന്നതിനാലാണ് കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയതിൻ്റെ നിർവൃതിയുമായി അവർക്കിങ്ങനെ ചിരിച്ചു നില്ക്കാൻ കഴിയുന്നത്.

NB : ഈ പോസ്റ്റ് ഞാൻ dedicate ചെയ്യുന്നത് ആ ഒരുവൾക്കാണ്. താൻ സ്പോൺസർ ചെയ്യുന്ന ഹിന്ദു കുഞ്ഞിൻ്റെ അച്ഛൻ മരിച്ച ആദ്യ ആണ്ട് അടുത്തപ്പോൾ ഞാൻ പോലും മറന്ന കാര്യം എന്നെ വിളിച്ചോർമ്മിപ്പിച്ച് ഒരു കുറവും വരുത്താതെ എല്ലാ പൂജകളും തിരുവല്ലം ക്ഷേത്രത്തിൽ നടത്തണേ എന്നും പറഞ്ഞ് അതിൻ്റെ എല്ലാ ചെലവും ആ കുഞ്ഞിന് അയച്ചുകൊടുത്ത Sheena George ന് വേണ്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button