Life Style

പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം

പല വൈറല്‍ അണുബാധകളുടെയും ഒരു സാധാരണ ലക്ഷണമാണ് ജലദോഷവും ചുമയും. ഇടയ്ക്കിടയ്ക്ക് ജലദോഷവും ചുമയും വരുന്നുണ്ട് എങ്കില്‍ പ്രതിരോധി ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

ശീതകാലം രോഗങ്ങളുടെ കാലമാണ്. എന്നാല്‍ ഇത് മികച്ച ഭക്ഷണങ്ങളുടെ കാലം കൂടിയാണ്. ചീര പോലെയുള്ള ഇലക്കറികളുടെയും അംല, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും. ഈ തണുപ്പ് കാലത്ത് ആരോഗ്യകരമായ ചേരുവകള്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതുണ്ട്.

Read Also: ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരെ വിരട്ടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍: ആവശ്യപ്പെട്ടത് 3 ലക്ഷം, 30,000 പിരിച്ച്‌ നല്‍കി

പ്രതിരോധമാണ് സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. നല്ല പോഷകാഹാരം, വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവ നിര്‍ബന്ധമാണ്. ഈ തണുപ്പു കാലത്ത് ജലദോഷവും ചുമയും വരാന്‍ സാധ്യതയേറെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കാം,

വെളുത്തുള്ളി: ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അല്ലിസിന്‍ എന്ന സംയുക്തവും വെളുത്തുള്ളിയില്‍ ഉണ്ട്. ഇത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു.

മഞ്ഞള്‍ ചേര്‍ത്ത പാല്‍: ജലദോഷത്തിനെതിരെയുള്ള വീട്ടുവൈദ്യമായി അരച്ച മഞ്ഞള്‍ ലേശം ചേര്‍ത്ത പാല്‍ കുടിക്കാറുണ്ട്. ഇത് പ്രതിരോധശേഷി ഉണ്ടാക്കാന്‍ സഹായിക്കും. ഇതില്‍ കുറച്ച് കുരുമുളക് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.

തുളസി: ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് തുളസി.

ബദാം: ബദാമില്‍ വൈറ്റമിന്‍ ഇ ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ജലദോഷവും ചുമയും ഉണ്ടാകുമ്പോള്‍ ഗുണം ചെയ്യുന്ന ധാതുവായ സിങ്ക് അവയില്‍ അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക: ശീതകാലത്ത് പ്രധാനമായി വളരുന്ന ഫലമാണ് വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്ക. ഇത് മികച്ച പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതുമാണ്. വിറ്റാമിന്‍ സി പതിവായി കഴിക്കുന്നത് മാക്രോഫേജുകളുടെയും രോഗപ്രതിരോധ വ്യവസ്ഥയുടെ മറ്റ് കോശങ്ങളുടെയും മികച്ച പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button