USALatest NewsNewsInternationalCrime

ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ചു: യുവതി പോലീസ് പിടിയിൽ

ലൂയിസിയാന: ഉറങ്ങുന്നതിനിടെ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ച യുവതി പോലീസ് പിടിയിൽ. അമേരിക്കയിലെ ലൂയിസിയാനയിൽ നടന്ന സംഭവത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ ബ്രയാന ലകോസ്റ്റ എന്ന യുവതി വിളിച്ചുണർത്തി മർദ്ദിക്കുകയായിരുന്നു. യുവാവ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അടുക്കളയിലേക്കോടിയ യുവതി കത്തിയെടുത്തുകൊണ്ട് വന്ന് ഇയാളെ കുത്തുകയായിരുന്നു.

യുവതിയുടെ ആക്രമണത്തിൽ വയറിന്റെ ഇടതുവശത്ത് കുത്തേറ്റ യുവാവിന്റെ ശ്വാസകോശത്തിനു പരുക്കേറ്റിട്ടുണ്ട്. കാമുകി തന്നെ ആക്രമിച്ചതായി ഇയാൾ പോലീസിനു മൊഴിനൽകി. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. എന്നാൽ, പരസ്പരമുണ്ടായ വഴക്കിനിടെ യുവാവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും പ്രതിരോധത്തിനായാണ് താൻ യുവാവിനെ കുത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു, മുഹമ്മദ് സാദിഖ് പിഎഫ്‌ഐ ‘റിപ്പോര്‍ട്ടറെ’ന്ന് എന്‍ഐഎ

സംഭവത്തിന് തലേന്ന് ഇരുവരും ഏറെ മദ്യപിച്ചിരുന്നു എന്നും രണ്ടുപേരും മദ്യലഹരിയിലായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button