KollamKeralaNattuvarthaLatest NewsNews

മൂ​ക​യും ബ​ധി​ര​യു​മാ​യ ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പരാതി : ഭർത്താവ് അറസ്റ്റിൽ

പൂ​ത​ക്കു​ളം മാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​നാ​ണ്(52) പൊലീസ് പിടിയിലായത്

പ​ര​വൂ​ർ: മൂ​ക​യും ബ​ധി​ര​യു​മാ​യ ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ്​ പൊ​ലീ​സ്​ പി​ടി​യി​ൽ. പൂ​ത​ക്കു​ളം മാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​നാ​ണ്(52) പൊലീസ് പിടിയിലായത്. പ​ര​വൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂടി​യ​ത്.

ഭാ​ര്യ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വി​റ്റ് ന​ശി​പ്പി​ച്ച മ​ദ്യ​പാ​നി​യാ​യ പ്ര​തി കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ സ്ഥി​ര​മാ​യി മ​ർദ്ദി​ക്കു​മാ​യി​രു​ന്നു. 17-ന്​ ​സ​മാ​ന രീ​തി​യി​ൽ ഇ​യാ​ൾ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ ഭാ​ര്യ​യു​ടെ ത​ല ഭി​ത്തി​യി​ൽ ശ​ക്തി​യാ​യി ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : തനിക്ക് മാത്രമായി അച്ചടക്കലംഘന മുന്നറിയിപ്പില്ല, പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവർക്കുമുള്ള നിര്‍ദേശം: കെ മുരളീധരൻ

പ​ര​വൂ​ർ സ്റ്റേ​ഷ​നി​ൽ ഭാ​ര്യാ​സ​ഹോ​ദ​രി പ്ര​തി​ക്കെ​തി​രെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശാ​രീ​രി​ക വൈ​ക​ല്യം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള കൈ​യേ​റ്റ​ത്തി​നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ എ.​സി.​പി ബി. ​ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​ൻ​സ്​​പെ​ക്ട​ർ നി​സാ​ർ, എ​സ്.​​ഐ മാ​രാ​യ നി​തി​ൻ ന​ള​ൻ, നി​സാം, എ.​എ​സ്.​ഐ​മാ​രാ​യ ര​മേ​ശ​ൻ, ജോ​യ്, സി.​പി.​ഒ​മാ​രാ​യ സ​തീ​ഷ്, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button