Latest NewsIndia

ഡൽഹിയിൽ കെജ്രിവാളിന്റെ മൂക്കിന് താഴെ ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകൾ: പൊലീസ് അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ പല ഭാ​ഗങ്ങളിലും ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വികാസ്‌പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പശ്ചിമ ഡൽഹിയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “സിഖ് ഫോർ ജസ്‌റ്റിസ്‌”, “ഖാലിസ്ഥാനി സിന്ദാബാദ്”, “റഫറണ്ടം 2020” എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി പോലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തിൽ പങ്കാളികളാണ്. അതേസമയം, റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സൽ കർത്തവ്യപഥിൽ നടക്കുന്നതിനാൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കർത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങളിൽ ഡൽഹി പോലീസ് അട്ടിമറി വിരുദ്ധ പരിശോധന (എഎസ്‌സി) നടത്തുന്നുണ്ട്. ജനുവരി 23ന് ഫുൾ ഡ്രസ് റിഹേഴ്‌സലുകൾ നടത്തും, ഇതിനായി ജനുവരി 22 ന് വൈകുന്നേരം 6.30 മുതൽ ജനുവരി 23ന് ഉച്ചയ്ക്ക് 1 വരെ കർത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങൾ അടച്ചിടാനാണ് നിർദ്ദേശം.

 

shortlink

Related Articles

Post Your Comments


Back to top button