Life StyleHealth & Fitness

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ മൈഗ്രെയ്ന്‍: അറിയാം കാരണം

പ്രഭാത ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് ശരീരത്തിന് ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ ഉണ്ടെങ്കില്‍, അത് തലവേദന, മൈഗ്രെയ്ന്‍, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും.

READ ALSO: വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ അങ്ങ് സഹിച്ചേക്കാം

തിരക്ക് കാരണം പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. തടി കുറയ്ക്കാനുള്ള ശ്രമത്തില്‍ പോലും പലരും പ്രാതല്‍ ഒഴിവാക്കുന്നത് കാണാം. എന്നല്‍ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. പല ഗവേഷണങ്ങളും അനുസരിച്ച് പ്രഭാതഭക്ഷണം ദിവസത്തിലെ ആദ്യത്തെ അത്യാവശ്യ ഭക്ഷണമാണ്. അതിനാല്‍ ഇത് എല്ലായ്‌പ്പോഴും കൃത്യസമയത്ത് കഴിക്കണം.

വ്യത്യസ്ത ഭക്ഷണശീലങ്ങളും ഡയറ്റുമൊക്കം മൂലം പലരും പ്രഭാതഭക്ഷണത്തിന് വലിയ പ്രധാന്യമൊന്നും കൊടുക്കാറില്ലെങ്കിലും ഒരിക്കലും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

ദീര്‍ഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ അമിതദേഷ്യം, മലബന്ധം,മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നതായി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. റുജുത ദിവേകര്‍ പറയുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത 27 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം നമ്മള്‍ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം.

വിവിധ പഠനങ്ങള്‍ അനുസരിച്ച്, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാരണം ഇത് ദീര്‍ഘകാല ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍ അളവ് കുറയുകയും ഉച്ചഭക്ഷണത്തിന് ശേഷം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ചില പ്രഭാതഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തലച്ചോറിന് ഉത്തേജനം നല്‍കുകയും ഹ്രസ്വകാല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കലര്‍ന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണം ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button