Latest NewsNewsTechnology

എൻട്രി ലെവൽ സി സീരീസ് സ്മാർട്ട്ഫോണുമായി നോക്കിയ എത്തി, വിലയും സവിശേഷതയും അറിയാം

6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ആഗോള വിപണിയിൽ തരംഗം സൃഷ്ടിക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തി. എൻട്രി ലെവൽ സി സീരീസ് സ്മാർട്ട്ഫോണായ നോക്കിയ സി12 ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. നോക്കിയ സി10 സ്മാർട്ട്ഫോണുകളുടെ പരിഷ്കരിച്ച പതിപ്പെന്ന സവിശേഷതയും ഈ ഹാൻഡ്സെറ്റിന് ഉണ്ട്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് പരിചയപ്പെടാം.

6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട-കോർ യുണിസോക്ക് 9863 എ1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 5 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയുള്ള 3,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്.

Also Read: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം : ര​ണ്ട് വ​യോ​ധി​ക​ര്‍​ക്കും നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും പ​രി​ക്ക്

8 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് റിയർ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ഈ വേരിയന്റുകളുടെ വില 119 യൂറോയാണ് (ഏകദേശം 10,500 രൂപ). ചാർക്കോൾ, ഡാർക്ക് സിയാൻ, ലൈറ്റ് മിന്റ് നിറങ്ങളിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണിയിൽ എപ്പോൾ എത്തുമെന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button