KollamKeralaNattuvarthaLatest NewsNews

തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം : ര​ണ്ട് വ​യോ​ധി​ക​ര്‍​ക്കും നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും പ​രി​ക്ക്

ചോ​ഴി​യ​ക്കോ​ട് തു​ണി​ക്ക​ട ന​ട​ത്തു​ന്ന അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ (67), ബീ​ഡി​ക്കു​ന്ന് സ്വ​ദേ​ശി പൊ​ടി​യ​ന്‍ (57) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ചോ​ഴി​യ​ക്കോ​ട്: കു​ള​ത്തു​പ്പു​ഴ​യി​ല്‍ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു വ​യോ​ധി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചോ​ഴി​യ​ക്കോ​ട് തു​ണി​ക്ക​ട ന​ട​ത്തു​ന്ന അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ (67), ബീ​ഡി​ക്കു​ന്ന് സ്വ​ദേ​ശി പൊ​ടി​യ​ന്‍ (57) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : നയന സൂര്യയുടെ മരണം: ക്രൈംബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും, തെളിവ് ശേഖരണം കഠിനമെന്ന് വിലയിരുത്തൽ

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​ബ്ദു​ല്‍ ഷു​ക്കൂ​റി​നെ നാ​യ ക​ടി​ക്കു​ന്ന​ത്. കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ല്‍ ഷു​ക്കൂ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പൊ​ടി​യ​നെ കു​ള​ത്തു​പ്പു​ഴ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പൊ​ടി​യ​നു നേ​രെ നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത് വൈ​കുന്നേരം നാ​ലോ​ടെ​യാ​ണ്. ഇ​രു​വ​രെ​യും ചോ​ഴി​യ​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മി​ച്ച​ത്. നി​ര​വ​ധി വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്കും, നാ​യ​ക​ള്‍​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്.

കടിച്ച നാ​യ​ക്ക് പേ​വി​ഷ ബാ​ധ ഉ​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വൈ​കി​യും നാ​യ​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത​ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി പരത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button