Latest NewsIndia

ഫോൺ സംസാരിക്കാനായി സ്കൂട്ടർ നിർത്തിയപ്പോൾ തെരുവുനായ കടിച്ചു, 5ഡോസ് വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ചു

പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തിട്ടും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ 21കാരി പേവിഷ ബാധയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. വിദ്യാർത്ഥിനിയായ സൃഷ്ടി ഷിൻഡെയാണ് മരിച്ചത്. പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്ത് മൂന്നു ദിവസത്തിന് ശേഷമാണ് യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

ഫെബ്രുവരി മൂന്നിനാണ് സൃഷ്ടി ഷിൻഡെയെ തെരുവ് നായ കടിച്ചത്. ഇരുചക്ര വാഹനത്തിൽ പോകവെ ഫോൺ കോൾ വന്നപ്പോൾ വാഹനം നിർത്തിയപ്പോഴാണ് നായ കടിച്ചത്. കടിയേറ്റതിന് ശേഷം ഷിൻഡെ ആൻ്റി റാബിസ് വാക്‌സിൻ്റെ അഞ്ച് ഡോസുകളും സ്വീകരിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനി പിടിപെടുകയും ഇരുകാലുകളും കുഴയുകയും ചെയ്തു. തുടർന്ന് സൃഷ്ടി ഷിൻഡെയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേവിഷ ബാധിച്ചതായി കണ്ടെത്തി. തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. വാക്‌സിൻ കോഴ്‌സ് പൂർത്തിയാക്കിയിട്ടും എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന് ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button