ThrissurKeralaNattuvarthaLatest NewsNews

ഫാ​മി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം: 55 കോഴികളെ കൊന്നു

ദേ​ശ​മം​ഗ​ലം അ​ഞ്ചാം വാ​ർ​ഡ് പ​ല്ലൂ​ർ ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മാ​ധ​വ​നും ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യും മ​ക​ൻ മ​ഹേ​ഷു​മാ​ണ് ഫാം ​ന​ട​ത്തു​ന്ന​ത്

ചെ​റു​തു​രു​ത്തി: ദേ​ശ​മം​ഗ​ല​ത്ത് വീ​ട്ടി​ലെ ഫാ​മി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. 55ഓ​ളം നാ​ട​ൻ കോ​ഴി​ക​ളെ കൊ​ന്നു. ദേ​ശ​മം​ഗ​ലം അ​ഞ്ചാം വാ​ർ​ഡ് പ​ല്ലൂ​ർ ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മാ​ധ​വ​നും ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യും മ​ക​ൻ മ​ഹേ​ഷു​മാ​ണ് ഫാം ​ന​ട​ത്തു​ന്ന​ത്.

Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം. അ​യ​ൽ​വാ​സി​യാ​യ സൈ​നു​ദ്ദീ​ന്റെ വീ​ട്ടി​ലെ അ​ഞ്ച് കോ​ഴി​ക​ളെ​യും തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ര​ണ്ടു വീ​ട്ടു​കാ​രും ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വ​രം അ​റി​യു​ന്ന​ത്.

Read Also : പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

സ​മീ​പ​ത്തെ സി.​സി.​ടി.​വി നോ​ക്കി​യ​പ്പോ​ഴാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട​ത്. സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്ന് ലോ​ൺ എ​ടു​ത്താ​ണ് ഇ​വ​ർ കോ​ഴി​ക​ളെ വ​ള​ർ​ത്തുന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button