KeralaLatest NewsNews

നോര്‍ക്ക- എസ്ബിഐ ലോണ്‍ മേളയ്ക്ക് തുടക്കമായി: പ്രവാസി സംരംഭകർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് എസ്.ബി.ഐ പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ജനുവരി 19 മുതൽ 21 വരെ വായ്പാ മേള സംഘടിപ്പിക്കുന്നത്. പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പകൾ.

Read Also: വിലക്കുകൾ നീക്കി ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്താനൊരുങ്ങി ട്രംപ്

മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് എസ്.ബി.ഐ കേരള ജനറല്‍ മാനേജര്‍ സീതാരാമന്‍. വി നിര്‍വ്വഹിച്ചു. സമൂഹത്തോടു ഉത്തരവാദിത്വമുളള ബാങ്ക് എന്ന നിലയില്‍ പ്രവാസികള്‍ക്കായി എല്ലാ തരത്തിലുമുളള സഹായങ്ങള്‍ ലഭ്യമാക്കാന്‍ എസ്. ബി. ഐ തയ്യാറാണെന്ന് വായ്പാ മേളയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് ജനറല്‍ മാനേജര്‍ സീതാരാമന്‍. വി അഭിപ്രായപ്പെട്ടു.

178 രാജ്യങ്ങളിലായി ഏകദേശം 35 ലക്ഷത്തോളം പ്രവാസി മലയാളി സമൂഹമുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ നല്ലൊരു ശതമാനവും എസ്.ബി.ഐ കുടുംബത്തിന്റെ ഭാഗമാണ്. കോവിഡാന്തരം തൊഴില്‍നഷ്ട നേരിടേണ്ട വന്നവരില്‍ ഏറ്റവും പ്രയാസമുണ്ടായത് പ്രവാസിസമൂഹത്തിനാണ്. പലര്‍ക്കും ഇതുവരെ നഷ്ടപ്പെട്ട തൊഴില്‍ തിരികെകിട്ടാത്ത സാഹചര്യവും നിലനില്‍ക്കുന്നുണെന്നും ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തോടൊപ്പം പ്രവാസികള്‍ക്കും എല്ലാ തരത്തിലുമുളള ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ പദ്ധതികള്‍ എസ്. ബി. ഐ വഴി ലഭ്യമാണെന്നും സീതാരാമന്‍ പറഞ്ഞു.

സംരംഭങ്ങള്‍ വരുമാന മാര്‍ഗ്ഗം മാത്രമല്ല മറിച്ച് പുതിയ തൊഴിലിടങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസം പ്രവാസ ജീവിതത്തിന്റെ രണ്ടാം അധ്യായത്തിന്റെ ഭാഗമാണ്. തിരിച്ചുവന്ന പ്രവാസികള്‍ പുതിയൊരു ജീവിതത്തിനാണ് തുടക്കം കുറിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങളാണ് സംരംഭങ്ങളായി പരിണമിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ വളര്‍ച്ചയുടെ കൂടി ഭാഗഭാക്കാകുകയാണ് സംരംഭകര്‍. നിത്യവും പുതുമ നിലനില്‍ത്താന്‍ കഴിയുക എന്നതാണ് സംരംഭകത്വത്തിന്റെ വിജയമന്ത്രമാക്കണമെന്നും സി. ഇ. ഒ അഭിപ്രായപ്പെട്ടു.

Read Also: വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ അങ്ങ് സഹിച്ചേക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button