Latest NewsCinemaNewsBollywood

റിതേഷ് ദേശ്‍മുഖിന്റെ ‘വേദ്’ 50 കോടി ക്ലബിൽ: മറാഠി ചിത്രത്തിന് ബോക്സ് ഓഫീസ് റെക്കോര്‍ഡ്

ബോളിവുഡ് നടൻ റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്‍മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രം 50 കോടി ക്ലബിലേക്ക് കടന്നതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. ഡിസംബർ 30ന് റിലീസിനെത്തിയ ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ മികച്ചതായിരുന്നു.

മറാഠി സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ മറ്റൊരു ചിത്രം മാത്രമാണ് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്. പ്രമുഖ സംവിധായകന്‍ നാഗ്‍രാജ് മഞ്ജുളെയുടെ സംവിധാനത്തില്‍ 2016 ല്‍ പുറത്തെത്തിയ റൊമാന്‍റിക് ട്രാജഡി ചിത്രം സായ്രാത് ആണ് മറാഠിയിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം.

റിലീസ് ദിനമായ വെള്ളിയാഴ്ച 2.25 കോടി നേടിയപ്പോൾ ശനിയാഴ്ച 3.25 കോടിയും ഞായറാഴ്ച 4.50 കോടിയും നേടി. കൂടാതെ, തിങ്കള്‍ 3.02 കോടി, ചൊവ്വ 2.65 കോടി, ബുധൻ 2.55 കോടി എന്നിങ്ങനെയാണ് ആദ്യ ആഴ്ചയിൽ ‘വേദ്’ നേടിയത്. റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് ‘വേദി’ലെ നായിക.

ഭുഷൻകുമാര്‍ ജെയ്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചന്ദ്രൻ അറോറയാണ് ചിത്രസംയോജനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് വേദ്. ജനീലിയ ഡിക്രൂസയാണ് ചിത്രത്തിന്റെ നിര്‍മാണം. മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മാണം.

Read Also:- കരളിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

അജയ്- അതുല്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിഷികേശ് തുരൈ, സന്തീപ പാട്ടില്‍ എന്നിവര്‍ക്കൊപ്പം റിതേഷ് ദേശ്‍മുഖും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജിയ ശങ്കര്‍, അശോക് സറഫ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button