Latest NewsUAENewsInternationalGulf

സാമൂഹ്യ മാദ്ധ്യമങ്ങളിൽ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പ് നൽകി

അബുദാബി: സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കുമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. അഭ്യൂഹം പരത്തുന്നവർക്കും അടിസ്ഥാന രഹിത വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും സൈബർ നിയമം അനുസരിച്ച് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

Read Also: ‘ഗർഭിണിയായ എൻ്റെ ഭാര്യയെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളെ ഞാൻ എതിർത്തു, പോലീസ് എനിക്കെതിരെ കള്ളക്കേസ് എടുത്തു’

സ്ഥാപനങ്ങളെയും സേവനങ്ങളെയും വ്യക്തികളെയും ഉത്പന്നങ്ങളെയും സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർ എന്ന പേരിൽ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനത്തിനും വ്യക്തികൾക്കും എതിരെ സമൂഹമാധ്യമങ്ങളിൽ മോശം റിവ്യൂ നൽകുകയും ചെയ്ത ഒരാൾക്ക് നേരത്തെ അധികൃതർ കർശന ശിക്ഷ വിധിച്ചിരുന്നു. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും പിഴ ചുമത്തുന്നത്. സർക്കാർ സ്ഥാപനങ്ങളെയോ നിയമങ്ങളെയോ സേവനങ്ങളെയോ അപകീർത്തിപ്പെടുത്തും വിധം പെരുമാറിയാൽ കുറഞ്ഞത് 2 വർഷം തടവും 2 ലക്ഷം ദിർഹം പിഴയും ലഭിക്കും.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button