Kallanum Bhagavathiyum
ErnakulamKeralaNattuvarthaLatest NewsNews

കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യ മാംസം ഭക്ഷിച്ചു: ഇലന്തൂർ നരബലി കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രമാണ് പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി 4ൽ സമർപ്പിച്ചത്. ബലാത്സംഗവും കൊലപാതക ശ്രമവും മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതിയായ എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52) ആണ് കേസിലെ മുഖ്യ സൂത്രധാരൻ.

ഐശ്വര്യ പൂജയ്‌ക്കെന്ന വ്യാജേന നിരാലംബരായ സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലുള്ള രണ്ടാം പ്രതി കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (67), ഭാര്യ ലൈല (58) എന്നിവരുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്ത് ഭക്ഷിക്കുകയും, ഫ്രിഡ്ജിൽ സൂക്ഷിക്കുകയും, ബാക്കി ഭാഗങ്ങൾ പറമ്പിൽ കുഴിച്ചിടുകയുമായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു.

നിർണായക വെളിപ്പെടുത്തലുമായി ടി-മൊബൈൽ, ഹാക്കർമാർ സ്വന്തമാക്കിയത് മൂന്ന് കോടിയിലധികം ഉപയോക്താക്കളുടെ ഡാറ്റ

പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർക്കെതിരെ കൊലപാതകത്തിനു പുറമെ കൂട്ട ബലാത്സംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട്.

200ലധികം സാക്ഷിമൊഴികളും, 60 ഓളം മഹസറുകളും, 130ലധികം രേഖകളും, കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50ലധികം തൊണ്ടി മുതലുകളും മൂവായിരത്തോളം പേജുള്ള കുറ്റപത്രത്തിന്‍റെ ഭാഗമാണ്.

shortlink

Related Articles

Post Your Comments


Back to top button