ThiruvananthapuramLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ അ​മ്മ ജീവനൊടുക്കി

ശാ​ന്തി​പു​രം ഷൈ​നി കോ​ട്ടേ​ജി​ല്‍ ഗ്രേ​സി ക്ല​മ​ന്‍റാ​ണ് (55) തൂങ്ങി മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ അ​മ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശാ​ന്തി​പു​രം ഷൈ​നി കോ​ട്ടേ​ജി​ല്‍ ഗ്രേ​സി ക്ല​മ​ന്‍റാ​ണ് (55) തൂങ്ങി മ​രി​ച്ച​ത്. മ​ക​ന്‍ ഷൈ​നി​നെ ഇ​ന്ന​ലെ നാ​ല് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് ​ഗ്രേസിയുടെ ആത്മഹത്യ.

Read Also : ‘ആ അറിയപ്പെടുന്ന ബുദ്ധിജീവി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു, തോളിൽ കൈയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല’: സജിത

കോ​ള​ജ് വി​ദ്യാ​ര്‍ത്ഥി​യാ​യ ഷൈ​ന്‍ ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെയാണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിൽ തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് സം​ഘം വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷൈ​നി​ന്‍റെ കൈ​യി​ല്‍ നി​ന്ന് നാ​ലു ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെടുത്തിരുന്നു. മ​ക​ന്‍ ല​ഹ​രി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ല്‍ ഗ്രേ​സി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. ശ​നി​യാ​ഴ്ച രാവിലെ അ​ഞ്ചോ​ടെ​യാ​ണ് ഗ്രേ​സി​യെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അതേസമയം, കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഷൈ​നി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button