KeralaLatest NewsNews

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ രാജി: പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തു നിന്ന് ശങ്കർ മോഹൻ രാജി വച്ച സംഭവത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജാതിവിവേചനത്തിന് എതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ബിന്ദു പറഞ്ഞു. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർത്ഥികൾ ഗൗരവമുള്ള ചില പ്രശ്‌നങ്ങൾ ഉന്നയിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കും: പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി

ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥി താല്പര്യവും സാമാന്യ നീതിയും ഉറപ്പാക്കണമെന്നതാണ് തുടക്കംതൊട്ട് സർക്കാർ സ്വീകരിച്ച സമീപനം. വ്യവസ്ഥാപിതമായി അവ അന്വേഷിക്കപ്പെട്ടു. ആദ്യം ഉദ്യോഗസ്ഥ തലത്തിലും തുടർന്ന് ബഹു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, ഉന്നതതല കമീഷന്റെ മുൻകയ്യിലും അന്വേഷണം നടന്നു. വിദ്യാർത്ഥികളുടെ ഏറ്റവും പ്രധാന ആവശ്യം ഡയറക്ടർ തൽസ്ഥാനത്ത് തുടരരുതെന്നായിരുന്നു. ഡയറക്ടർ സ്ഥാനം രാജിവെക്കുന്നതായി ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിയായ തനിക്കും കത്തു നൽകി. സർക്കാർ കത്ത് വിശദമായി പരിശോധിക്കുകയും ശങ്കർ മോഹന്റെ രാജി സ്വീകരിക്കുകയും ചെയ്തിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇൻസ്റ്റിറ്റ്യൂട്ടിന് പകരം ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സെർച്ച് / സിലക്ഷൻ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരിക്കുകയാണ്. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ കൺവീനറും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര സംവിധായകൻ ടി വി ചന്ദ്രൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെയാണ് നിയോഗിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യ മാംസം ഭക്ഷിച്ചു: ഇലന്തൂർ നരബലി കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button