Latest NewsIndia

16 വയസ്സിന്റെ പ്രായവ്യത്യാസം കാരണം രാഖി പിന്മാറാൻ നോക്കി, ആദിൽ ഖാൻ വിട്ടില്ല: ഒടുവിൽ മതംമാറി ഫാത്തിമയായി

മുംബൈ: 2022 മെയ് 29നാണ് നടി രാഖി സാവന്ത് സംരംഭകനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തത്. എന്നാൽ ഏറെ മാസങ്ങൾക്ക് ശേഷം ഇപ്പോഴാണ് വിവാഹിതയാണെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും, ആദിൽ വിവാഹക്കാര്യം സമ്മതിച്ചു തരാൻ തയാറല്ല എന്നുമാണ് രാഖി പരാതി പറഞ്ഞത്. എന്നാൽ ആദിൽ ഒടുവിൽ രാഖി ഭാര്യയാണ് എന്ന് സമ്മതിക്കുകയുണ്ടായി. മുൻപ് പലപ്പോഴും രാഖിയുടെ വിവാഹം വിവാദമായിട്ടുണ്ട്. മൈസൂരിലെ ബിസിനസുകാരനാണ് ആദിൽ. മൈസൂരിലെ ‘യൂസ്ഡ് കാർ’ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആണിദ്ദേഹം.

ലിങ്ക്ഡ് ഇൻ പേജ് നൽകുന്ന വിവരം ഇങ്ങനെയാണ്. ആറു ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉണ്ട് ഇദ്ദേഹത്തിന്. ജോലിയോട് അമിതാവേശമുള്ളയാളായാണ് താനെന്ന് ആദിലിന്റെ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിലയേറിയ കാറുകളുടെ വിലവിവരങ്ങൾ ആദിലിന്റെ പേജിൽ പോസ്റ്റുകളായി വന്നു നിറയാറുണ്ട്. ആഡംബര ജീവിതം നയിക്കുന്നയാളാണ് താനെന്ന് ആദിൽ പറഞ്ഞിട്ടുണ്ട്. വെല്ലുവിളികളിലൂടെ കടന്നു പോകവെയാണ് ആദിൽ ജീവിതത്തിലേക്ക് കടക്കുന്നത് എന്ന് രാഖി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കാലത്തെ തിക്താനുഭവങ്ങളിൽ നിന്നും മുന്നോട്ടു പോകാൻ ആദിൽ കരുത്തായി.

പതിനാറു വയസ്സിന്റെ പ്രായവ്യത്യാസം ഉള്ളത് കാരണം രാഖി ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് പറഞ്ഞെങ്കിലും ആദിൽ വിട്ടില്ല.ഗൂഗിൾ നൽകുന്ന വിവരമനുസരിച്ച് ആദിലിന് 27 വയസ്സുണ്ട്. 44കാരിയാണ് രാഖി സാവന്ത്. പ്രിയങ്ക ചോപ്രയും നിക്ക് ജോനസും തമ്മിൽ പ്രായവ്യത്യാസമില്ലേ എന്ന് ചോദിച്ചാണ് ആദിൽ രാഖിയെ സമ്മതിപ്പിച്ചത്. ഇവർക്ക് നിയമരപരമായ വിവാഹവും, ശേഷം രാഖി മതം മാറി ഫാത്തിമയെന്ന പേര് സ്വീകരിച്ച് നിക്കാഹും നടന്നിരുന്നു. ആദിലിന്റെ സഹോദരിയുടെ വിവാഹത്തിന് തടസമാകാതിരിക്കാൻ ഇക്കാര്യം പുറത്തുപറയരുത് എന്ന് ആദിൽ അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ആദിൽ വിവാഹത്തെ കുറിച്ച് മറച്ചു വെക്കുന്നതിൽ രാഖി നിരാശയിലായി. ഇതോടെയാണ് രാഖി വിവാഹക്കാര്യം പരസ്യപ്പെടുത്തിയത്. രാഖി വിവാഹത്തിന്റെ രേഖകൾ സഹിതമാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ പറഞ്ഞിരുന്നു. ആദില്‍ ഖാന്‍ തന്നെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് താന്‍ വിവാഹ ഫോട്ടോ വൈറലാക്കിയതെന്ന് രാഖി സാവന്ത് പറയുന്നു.

താന്‍ ഹറാമല്ല, ഹലാല്‍ ആണ് ചെയ്തതെന്നും രാഖി പറഞ്ഞു. ഇതിനിടെ ഷെര്‍ലിന്‍ ചോപ്രയുടെ ചില അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്‍റെ പേരില്‍ രാഖി സാവന്ത് എന്ന ഫാത്തിമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഷെര്‍ലിന്‍ ചോപ്രയും രാഖി സാവന്തും ദീര്‍ഘനാളുകളായി വഴക്ക് നടന്നുവരികയായിരുന്നു. പൊലീസില്‍ ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button