KeralaLatest NewsNewsBusiness

സംരംഭക മഹാസംഗമത്തിന് കൊടിയേറി, പങ്കെടുത്തത് പതിനായിരത്തിലധികം സംരംഭകർ

ഇത്തവണ ഇ- കൊമേഴ്സ് രംഗത്തെ പ്രമുഖ സ്റ്റാളുകളും ശ്രദ്ധ നേടിയിട്ടുണ്ട്

സംസ്ഥാനത്ത് സംരംഭക മഹാസംഗമത്തിന് കൊടിയേറി. ഇത്തവണ പതിനായിരത്തിലധികം സംരംഭകരാണ് മഹാസംഗമത്തിന്റെ ഭാഗമായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ വിവിധ സേവനങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചുകൊണ്ടുള്ള 75 ലേറെ സ്റ്റാളുകൾ കാഴ്ചക്കാരുടെ മനം കവർന്നു. വിവിധ വിഷയങ്ങളിൽ സംശയനിവാരണം നടത്താനും സംരംഭകർ എത്തിയിരുന്നു. പ്രധാനമായും കേന്ദ്രസർക്കാർ സംരംഭമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്, സംസ്ഥാന സർക്കാറിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ കേരള ഇ- മാർക്കറ്റ് ഡോട്ട് കോം എന്നിവയുടെ വിശദാംശങ്ങൾ തേടിയെത്തിയവരും ഒട്ടനവധിയാണ്. ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സഹായിക്കുന്നവയാണ് ഒഎൻഡിസി പ്ലാറ്റ്ഫോമുകൾ.

ഇത്തവണ ഇ- കൊമേഴ്സ് രംഗത്തെ പ്രമുഖ സ്റ്റാളുകളും ശ്രദ്ധ നേടിയിട്ടുണ്ട്. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ഉദ്യം രജിസ്ട്രേഷൻ, സർക്കാർ ഇ- മാർക്കറ്റ് പോർട്ടലുകളായ ജെം രജിസ്ട്രേഷൻ, കേരള ഇ-മാർക്കറ്റ് പോർട്ടൽ, കെ- സ്വിഫ്റ്റ്, ഭക്ഷ്യസംസ്കരണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന പിഎംഎഫ്എം എന്നിവയുടെ സ്റ്റാളുകളും മഹാസംഗമത്തിൽ പ്രധാന ആകർഷകങ്ങളായി.

Also Read: വിളി കേൾക്കാൻ നിങ്ങളില്ലെങ്കിലും ഉറക്കെ വിളിക്കാൻ കൊതിയാവുന്നു…അച്ഛാ…അമ്മേ…: വൈകാരിക കുറിപ്പുമായ് ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button