NewsBusiness

ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്പുകളുടെ പട്ടിക പുറത്തുവിട്ടു, ആദ്യ പത്തിൽ ഇടം നേടി ഇന്ത്യയിലെ ഈ ആപ്പുകളും

ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്പുകളുടെ പട്ടിക പുറത്തുവിട്ടതോടെ മികച്ച ആധിപത്യം പുലർത്തിയിരിക്കുകയാണ് ഇന്ത്യ. ഡാറ്റ എഐയുടെ വാർഷിക സ്റ്റേറ്റ് ഓഫ് മൊബൈൽ റിപ്പോർട്ട് പ്രകാരം, ആദ്യ പത്തിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും 2022- ൽ ഫോൺപേ, ഗൂഗിൾപേ, ബജാജ് ഫിൻസർവ്, യോനോ എസ്ബിഐ എന്നിവയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, 2022- ൽ ലോകത്തിലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഫിനാൻസ് ആപ്പുകൾ ഇന്ത്യയിലെ ഫിൻടെക് കമ്പനികളായ ഫോൺപേ, പേടിഎം എന്നിവയാണ്.

ആഗോള ടോപ് 10- ൽ ബജാജ് ഫിൻസെർവ് ആറാം സ്ഥാനവും, യോനോ എസ്ബിഐ ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി. 2022- ൽ മൊബൈൽ ബാങ്കിംഗ്, ഡിജിറ്റൽ വാലറ്റുകൾ ആൻഡ് പേയ്മെന്റ്, വായ്പകൾ തുടങ്ങിയവയിൽ വൻ മുന്നേറ്റമാണ് കാഴ്ച കാഴ്ചവച്ചത്. കഴിഞ്ഞ വർഷം ക്രിപ്റ്റോ വിപണി കുത്തനെ ഇടിഞ്ഞതിനാൽ, ക്രിപ്റ്റോ ട്രേഡിംഗ് ആപ്പുകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.

Also Read: പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം നാളെ സമ്മാനിക്കും: പുരസ്‌കാര ജേതാക്കളായി 11 പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button