CinemaLatest NewsNews

ഡബിള്‍ റോളിൽ രവി തേജ, വില്ലനായി ജയറാം: ‘ധമാക്ക’ ഒടിടിയിൽ

ജയറാം വീണ്ടും വില്ലൻ വേഷത്തിലെത്തിയ ‘ധമാക്ക’ ഒടിടിയിൽ. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. രവി തേജ നായകനാവുന്ന ധമാക്ക ഒരു ആക്ഷന്‍ കോമഡി ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 23നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

രവി തേജ ഡബിള്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്. തികച്ചും വ്യത്യസ്തരാണ് രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. ഒന്ന് തൊഴില്‍ രഹിതനായ ഒരാളും മറ്റൊന്ന് ഒരു കോര്‍പറേറ്റ് കമ്പനിയുടെ ഉടമയുമാണ്. ശ്രീലീലയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയും പ്രണയിക്കുന്ന കഥാപാത്രമാണിത്.

ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഹലോ ഗുരു പ്രേമ കോശമേയ്ക്കുശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ്. പ്രവീണ്‍ കുമാര്‍ ബെസവഡ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കാര്‍ത്തിക് ഗട്ടമനേനിയാണ്. പ്രവീണ്‍ പുഡിയാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

Read Also:- വിവാഹത്തിന്റെ പുതുമോടിയിൽ നിൽക്കെ ഒരു സമ്മാനപ്പൊതി അവരെ തേടിയെത്തി, അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസം

ശ്രീലീലയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ എന്നിവരും വേഷമിടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button