KeralaLatest NewsNews

സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കരുതെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കണം: ഹൈക്കോടതി

'നോ'എന്നു പറഞ്ഞാല്‍ അത് 'നോ' തന്നെയാണ്, ആണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം: ഹൈക്കോടതി

കൊച്ചി: സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കരുതെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നു ഹൈക്കോടതി. ‘നോ’എന്നു പറഞ്ഞാല്‍ അത് ‘നോ’എന്നു തന്നെയാണെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ കോളജുകളിലും സ്‌കൂളുകളിലും ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നെന്നു വിലയിരുത്തിയ കോടതി ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ആഴത്തില്‍ ചിന്തിക്കേണ്ട സമയമായെന്നു പറഞ്ഞു.

Read Also: ആക്രിക്കൊപ്പം എടിഎം കാർഡും പിൻ നമ്പറും, 6.31 ലക്ഷം പിൻവലിച്ചു; പ്രതി പിടിയില്‍

കാമ്പസിലെ പെണ്‍കുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് തനിക്കെതിരെ പ്രിന്‍സിപ്പല്‍ നടപടിയെടുത്തതു ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നു പറഞ്ഞ കോടതി ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാനും നിര്‍ദ്ദേശിച്ചു.

യുജിസിക്കും ഇതില്‍ നിര്‍ണായക പങ്കുണ്ടെന്നും ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച റെഗുലേഷന്‍ ഫലപ്രദമായി നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. കോടതിയുടെ നിരീക്ഷണങ്ങളിലുള്ള തീരുമാനങ്ങളും നടപടികളും സംബന്ധിച്ച് വ്യക്തമായി റിപ്പോര്‍ട്ട് നല്‍കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button