KasargodKeralaNattuvarthaLatest NewsNews

മദ്യം കാറിൽ കടത്തുന്നതിനിടെ രണ്ടു പേർ എക്സൈസ് പിടിയിൽ

കല്ലകട്ടയിലെ സച്ചിൻ (35), മാന്യ കാർമാറിലെ സതീശൻ (34) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്

ബദിയടുക്ക: ഗോവ നിർമിത മദ്യം കാറിൽ കടത്തുന്നതിനിടെ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലകട്ടയിലെ സച്ചിൻ (35), മാന്യ കാർമാറിലെ സതീശൻ (34) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

Read Also : വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന : നെടുങ്കണ്ടത്ത് യുവാവ് പിടിയില്‍

വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് ഗോളിയടുക്കയിൽ ബദിയടുക്ക റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. 129.6 ലിറ്റർ ഗോവ നിർമിത മദ്യം കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിലെടുത്തിട്ടുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button