NewsBeauty & Style

മുഖം തിളങ്ങാൻ ഈ ഫേസ് പാക്കുകൾ ഉപയോഗിക്കൂ

സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം പേരും. ഉറക്കക്കുറവ്, സമ്മർദ്ദം, മലിനീകരണം, തെറ്റായ ഭക്ഷണക്രമങ്ങൾ എന്നിവ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം ഇല്ലാതാക്കും. ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ പതിവായുള്ള ചർമ്മ സംരക്ഷണം അനിവാര്യമാണ്. ഇത്തരത്തിൽ ചർമ്മ സംരക്ഷണം ഉറപ്പുവരുത്താൻ സഹായിക്കുന്ന ഫേസ് പാക്കുകളെ കുറിച്ച് പരിചയപ്പെടാം.

കുങ്കുമപ്പൂവും തേനും മിക്സ് ചെയ്തുള്ള ഫേസ് പാക്ക് മുഖകാന്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഒരു ടീസ്പൂൺ തേൻ എടുത്തതിന് ശേഷം അതിലേക്ക് അൽപം കുങ്കുമപ്പൂവ് ചേർക്കുക. ഇത് മുഖത്തിലും കഴുത്തിലും നന്നായി പുരട്ടിയതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. തേനിൽ അടങ്ങിയ ആന്റി- ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്.

Also Read: എൻആർഐ പാൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം: വിശദവിവരങ്ങൾ ഇങ്ങനെ

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന മറ്റൊന്നാണ് മഞ്ഞളും ചെറുപയറും ഉപയോഗിച്ചുള്ള ഫേസ് പാക്ക്. കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ മഞ്ഞളിന് പ്രത്യേക കഴിവുണ്ട്. ഈ രണ്ട് ചേരുവകളും തുല്യ അളവിൽ എടുത്തതിനുശേഷം നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് മികച്ച റിസൾട്ട് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button