Kallanum Bhagavathiyum
Latest NewsNewsBusiness

ഇന്ത്യയിൽ നിന്നും ഐഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ആപ്പിൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇത്തവണ സാംസംഗിനെ പിന്തള്ളിയാണ് ആപ്പിളിന്റെ മുന്നേറ്റം

രാജ്യത്ത് നിന്നും ഐഫോൺ കയറ്റുമതിൽ റെക്കോർഡിട്ടിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ മൂല്യമുള്ള ഐഫോണുകളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതോടെ, രാജ്യത്ത് നിന്നും ഒരു മാസത്തിനുള്ളിൽ ഒരു ശതകോടി മൂല്യമുള്ള സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയെന്ന നേട്ടം ആപ്പിൾ സ്വന്തമാക്കിയിരിക്കുകയാണ്.

ഇത്തവണ സാംസംഗിനെ പിന്തള്ളിയാണ് ആപ്പിളിന്റെ മുന്നേറ്റം. 2022- ൽ പതിവ് അറ്റകുറ്റപ്പണിയെ തുടർന്ന് ഏകദേശം 15 ദിവസത്തോളം സാംസംഗിന്റെ നിർമ്മാണ യൂണിറ്റുകൾ അടച്ചിട്ടിരുന്നു. ഇത് മൊത്തത്തിലുള്ള കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ കയറ്റുമതിക്കാരാണ് സാംസംഗും ആപ്പിളും.

Also Read: ഭക്ഷണത്തിലെ അയിത്തത്തെ കുറിച്ച് വീണ്ടും അരുണ്‍ കുമാറിന്റെ കുറിപ്പ്

2022 മുതൽ രാജ്യത്ത് പ്രവർത്തനം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആപ്പിൾ ആരംഭിച്ചിരുന്നു. ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ തുടങ്ങിയ നിർമ്മാതാക്കളാണ് രാജ്യത്ത് ഐഫോണുകൾ നിർമ്മിക്കുന്നത്. നിലവിൽ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14, ഐഫോൺ 14+ തുടങ്ങിയവയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button