Latest NewsUAENewsInternationalGulf

മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ: വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത

ദുബായ്: മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ. രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Read Also: പികെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത, യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. വാദികൾക്ക് സമീപത്ത് പോകുകയോ വാഹനം ഇറക്കുകയോ ചെയ്യരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. മഴ പെയ്യുന്ന സമയത്ത് വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാജ്യത്തുടനീളം താപനില അഞ്ചു മുതൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ കുറയും. താപനിലയിലെ ഇടിവ് കാരണം ചില ഉൾപ്രദേശങ്ങളിൽ ആലിപ്പഴം വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: പ്ലസ് വൺ വിദ്യാർത്ഥിനിയുമായി ഫേസ്‌ബുക്ക് സുഹൃത്ത് എത്തിയത് വനമേഖലയായ പാലോട്, പെൺകുട്ടി ഇരയായത് കൂട്ട ബലാത്സംഗത്തിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button