KeralaLatest NewsNews

പിടി 7ന് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്

പാലക്കാട്: ഇന്നലെ പിടിയിലായ പിടി സെവന് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്. ഇന്നലെ രാത്രി മുഴുവന്‍ പിടി 7 കൂടിനുള്ളില്‍ അസ്വസ്ഥനായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ഇന്ന് പകല്‍ ശാന്തനായി.

രണ്ടാഴ്ച കൊണ്ടേ ധോണിയെ കുങ്കിയാന ആക്കി മാറ്റാന്‍ കഴിയുമോ എന്ന് തീരുമാനിക്കാനാകൂ. കൂട് മറികടക്കാന്‍ കൊമ്പന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഡോ അരുണ്‍ സക്കറിയ വയനാട്ടിലേക്ക് മടങ്ങും മുന്‍പ് കൊമ്പനെ നിരീക്ഷിക്കാന്‍ വീണ്ടുമെത്തി.

ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നും കുങ്കിയാനയാക്കാന്‍ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button