WayanadKeralaNattuvarthaLatest NewsNews

വിറക് ശേഖരിക്കാൻ പോകവെ ഡാമിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി : മൃതദേഹം കണ്ടെത്തിയത് മൂന്നാംനാൾ

വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45) യുടെ മൃതദേഹമാണ് കണ്ടെത്തിയത്

കല്‍പ്പറ്റ: കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ മൃതദേഹം റിസര്‍വോയറിന്റെ ഒരു ഭാഗത്ത് പൊങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു.

Read Also : 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റ്: പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തെല്ലാം

ഉടനെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എത്തി മൃതദേഹം കരക്കെത്തിച്ചതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഞായറാഴ്ച വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് മീനാക്ഷിയും ഭര്‍ത്താവ് ബാലനും സഞ്ചരിച്ച കുട്ടത്തോണി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button