Latest NewsNewsBusiness

ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങൾ ശക്തമാക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കം ഇതാണ്

ആദ്യ ഘട്ടത്തിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാലോ അഞ്ചോ ശാഖകളുടെ ക്ലസ്റ്ററിനാണ് രൂപം നൽകുക

ഉപഭോക്താക്കൾക്ക് ആവശ്യമായ ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങളുടെ വിപണനം ശക്തമാക്കാനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇടപാടുകാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ പ്രത്യേക വിഭാഗം ആരംഭിക്കാനാണ് എസ്ബിഐ പദ്ധതിയിടുന്നത്. പുതിയ നീക്കത്തിലൂടെ അധിക വരുമാനം നേടാനും ലക്ഷ്യമിടുന്നുണ്ട്. ‘മൾട്ടി പ്രോഡക്റ്റ് സെയിൽസ് ഫോഴ്സ്’ എന്ന വിഭാഗമാണ് രൂപീകരിക്കുക.

ആദ്യ ഘട്ടത്തിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാലോ അഞ്ചോ ശാഖകളുടെ ക്ലസ്റ്ററിനാണ് രൂപം നൽകുക. ഊർജ്ജസ്വലരായ ജീവനക്കാരെയാണ് ഈ വിഭാഗത്തിന്റെ ചുമതല ഏൽപ്പിക്കുക. നാല് ക്ലാർക്ക് ഒരു ടീം ലീഡർ എന്നിവർ അടങ്ങുന്നതാണ് ഒരു ക്ലസ്റ്റർ. ഇവയിൽ വിപണത്തിൽ പ്രാവീണ ഉള്ള ഓഫീസറെ ടീം ലീഡറായി നിയമിക്കും. പുതിയ പദ്ധതിയുടെ ഭാഗമായി 1,200 ക്ലാർക്കുകളുടെ സേവനമാണ് പ്രയോജനപ്പെടുത്തുക.

Also Read: ഗുണമേന്മ കുറഞ്ഞ ഹെല്‍മെറ്റുകളെ ആശ്രയിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം

ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപണനം, പ്രദേശത്തെ ബാങ്കിംഗ് ഇടപാടുകാരെ നേരിട്ട് കണ്ടു ബന്ധം ഉറപ്പിക്കുക, ബാങ്കിന്റെ സേവനങ്ങൾ ഇടപാടുകാർക്ക് പരിചയപ്പെടുത്തുക, പുതിയ നിക്ഷേപങ്ങളെയും ഇടപാടുകാരെയും മറ്റും ആകർഷിക്കുക, സ്വർണപ്പണയം പോലുള്ള ബിസിനസുകൾ വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് മൾട്ടി പ്രോഡക്റ്റ് സെയിൽസ് ഫോഴ്സിന്റെ ചുമതലകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button