AlappuzhaKeralaNattuvarthaLatest NewsNews

സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി : രണ്ടുപേർക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്

കായംകുളം: സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : വി​വാ​ഹ സ​ത്കാ​രത്തിനിടെ മ​ദ്യ​പി​ച്ച് വാ​ക്കേറ്റവും കൊലപാതകവും : മൂ​ന്നു​പേ​ർ അറസ്റ്റിൽ

കാപ്പിൽ സഹകരണ ബാങ്കിനു സമീപം കഴിഞ്ഞദിവസം രാത്രി 11-നാണ് അപകടം നടന്നത്. അപകടത്തിൽ സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. തുടർന്ന്, സ്കൂട്ടറിൽ യാത്ര ചെയ്തവർ റോഡിലേക്കു തെറിച്ചു വീണു.

Read Also : ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

അപകടത്തിൽ പരിക്കേറ്റ അഖിൽ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുൺ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button